Crime
പി.സി.ജോര്‍ജിന്‍റെ ജാമ്യ ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

തിരുവനന്തപുരം:അനന്തപുരി മതവിദ്വേഷക്കേസില്‍ റിമാന്‍ഡിലായ പി.സി.ജോര്‍ജിന്‍റെ ജാമ്യ ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ഇതോടെ പി സി ജോർജ് ഇന്ന് ജയിലിൽ തന്നെ തുടരും. 2 കേസിലും നാളെ 1.45 ന് ഉത്തരവുണ്ടാകും. വെണ്ണല കേസിൽ അറസ്റ്റ് പാടില്ല എന്നും കേസിൽ സർക്കാരിന്‍റെ വാദം കൂടി കേൾക്കണമെന്ന് കോടതി അറിയിച്ചു.
അതേസമയം, പൊലീസു കാരണം പി.സി.ജോര്‍ജിന് ജീവിക്കാന്‍ കഴിയുന്നില്ലെന്ന് പി.സി.ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ പൊലീസിനെതിരെ തനിക്ക് പരാതിയില്ലെന്ന് പി.സി.ജോര്‍ജും കോടതിയില്‍ വ്യക്തമാക്കി. പി.സി.ജോര്‍ജിനെ ഏത് വിധേനെയും ജയിലിലടക്കാനാണ് പൊലീസ് നീക്കം. ഇതാണ് ഇന്നലെ രാത്രി കണ്ടതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പൊലീസ് മര്‍ദ്ദിക്കുമോയെന്ന് ഭയമുണ്ടോയെന്ന് പി.സി.ജോര്‍ജിനോട് ചോദിച്ചപ്പോള്‍ തനിക്ക് ഒന്നിനേയും ഭയമില്ലെന്ന് മറുപടി നല്‍കി.