Crime
പിണറായിക്കെതിരേ ഇപ്പോള്‍ നടക്കുന്നത് മാഫിയാ ഭീകരപ്രവര്‍ത്തനമാണെന്ന് ഇ.പി ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഇപ്പോള്‍ നടക്കുന്നത് മാഫിയാ ഭീകരപ്രവര്‍ത്തനമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സംഭാഷണങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഇതോടെ മാഫിയാ ഭീകരപ്രവര്‍ത്തനത്തിന്റെ ഓരോ ഭാഗവും ഇടിഞ്ഞുപൊളിഞ്ഞ് വീഴാന്‍ തുടങ്ങിയെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു.
പി.സി. ജോര്‍ജ് മാത്രമല്ല പിന്നില്‍ പ്രവര്‍ത്തിച്ചത്. ആര്‍.എസ്.എസ് കൂടിയാണ്. ജയിലില്‍ നിന്ന് പുറത്തുവന്ന സ്വപ്‌നയെ സല്‍കരിച്ച് കൊണ്ടുപോയി ജോലി കൊടുത്തത് ആര്‍.എസ്.എസ് ആണ്. അപ്പോള്‍ ഇതിനുപിന്നില്‍ ആരായിരിക്കുമെന്ന് ചിന്തിക്കാനാവുന്നതല്ലേയുള്ളൂവെന്നും ജയരാജന്‍ പറഞ്ഞു.