KERALA
കാമുകന്‍ കാലുമാറി. പെണ്‍കുട്ടി ആത്മഹത്യാ ഭീഷണി മുഴക്കി പാറ മുകളില്‍

അടിമാലി: കാമുകന്‍ കാലുമാറിയതിനെ തുടര്‍ന്ന് ആത്മഹത്യാ ഭീഷണി മുഴക്കി പെണ്‍കുട്ടി പാറയുടെ മുകളില്‍. പൊലീസ് എത്തി അനുനയിപ്പിച്ച് തിരിച്ചിറക്കി. ബുധനാഴ്ച്ച രാവിലെ ഏഴ് മണിയാെടെയാണ് സംഭവം. അടിമാലി മലമുകളില്‍ തലമാലി കുതിരയള ഭാഗത്ത് വലിയ പാറക്കെട്ടിന് മുകള്‍ ഭാഗത്താണ് പെണ്‍കുട്ടി ആത്മഹത്യ ഭീഷണി മുഴക്കി നിലയുറപ്പിച്ചത്. അടിമാലി എസ്.ഐ. സന്തോഷിന്റെ നേതൃത്ത്വത്തിലെത്തിയ പൊലീസ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പെണ്‍കുട്ടിയെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. രാത്രി 2 മണിയോടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്നും കാണാതായത്.
വീട്ടുകാരും നാട്ടുകാരും വനമേഖലയിലടക്കം തിരഞ്ഞെങ്കിലും പുലര്‍ച്ചെ വരെ കണ്ടെത്തിയില്ല. 7 മണിയോടെ അപകടം പിടിച്ച വലിയ പാറക്കെട്ടിന് മുകളില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാര്‍ അടുത്ത് ചെല്ലാന്‍ ശ്രമിച്ചപ്പോള്‍ കൂടുതല്‍ അപകട മേഖലയിലേക്ക് നീങ്ങി. ഇതിനിടെ വിവരമറിഞ്ഞ് പൊലീസും എത്തി. പിന്നീട് പൊലീസ് നടത്തിയ അനുനയ ചര്‍ച്ചക്കൊടുവില്‍ പെണ്‍കുട്ടി തിരിച്ച് കയറിയതോടെയാണ് എല്ലാ വര്‍ക്കും ശ്വാസം നേരെ വീണത്. കാമുകന്‍ പിന്‍ന്മാറിയതാണ് കാരണം. നാട്ടുകാരും ഫയര്‍ ഫാേഴ്‌സും രക്ഷക്കായി എത്തിയിരുന്നു.