Crime
പിണറായിയെ വീണ്ടും കുരുക്കിലാക്കി സ്വപ്‌ന. മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ സ്വന്തക്കാരന്‍ സമീപിച്ചു

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായ് വീണ്ടും സ്വപ്‌ന സുരേഷ്. സ്വപ്ന ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുന്നത.് മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതിന്റെ പേരില്‍ കെ.ടി ജലീലിന്റെ പരാതിയില്‍ ഇന്നലെ സ്വപ്‌ന സുരേഷിനും പി.സി ജോര്‍ജിനുമെതിരെ തിരുവന്തപുരം കണ്‍റ്റോമെന്റ് പോലീസ് കേസെടുത്തിരുന്നു. ഈ കേസിലാണ് സ്വപ്‌ന മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയത.്
മുഖ്യമന്ത്രിക്കെതിരെയുള്ള മൊഴി പിന്‍വലിക്കണമെന്നു ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ആളായ ഷാജി കിരണ്‍ എന്നയാള്‍ തന്നെ സമീപിച്ചു.അനുസരിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. തനിക്ക് ഇപ്പോഴും ഭീഷണിയുണ്ടെന്നും സ്വര്‍ണ്ണ കടത്ത് കേസില്‍പ്പെട്ട സരിത്തിനെ ഇന്നലെ വിജിലന്‍സ് സംഘം തട്ടിക്കൊണ്ട് പോയെന്നും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിക്കെതിരെ താന്‍ പറഞ്ഞ മൊഴിയെക്കുറിച്ച് കസ്റ്റംസ് അന്വേഷണം നടത്തിയില്ല. ഇന്നലെ ഉച്ചക്കാണ് ഷാജി കിരണ്‍ എന്നയാള്‍ തന്നെ സമീപിച്ചത.് യു.പി രജിസത്രേഷനുള്ള കാറിലാണ് ഷാജി കിരണ്‍ തന്നെ സമീപിച്ചത.് ഇയാള്‍ വന്ന കാറിന്റെ നമ്പറും സ്വപ്ന ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു