Crime
കണ്ണൂർ വിമാനത്താവളത്തിൽ വന്‍ സ്വര്‍ണവേട്ട. ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടി

കണ്ണൂര്‍: എയര്‍ ഇന്ത്യ വിമാനത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. രണ്ട് യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുത്തത്. രണ്ടു വിമാനങ്ങളിലായി എത്തിയ കാസര്‍കോട്, പാനൂര്‍ സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
കാസര്‍ഗോഡ് സ്വദേശിയില്‍ നിന്ന് 849 ഗ്രാം സ്വര്‍ണവും പാനൂര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 1,867 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഇരുവരുടയും പേര് വിവരങ്ങള്‍ കസ്റ്റംസ് പുറത്ത് വിട്ടിട്ടില്ല.കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യവിമാനത്തിലാണ് എത്തിയത്. അബുദാബിയില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് പാനൂര്‍ സ്വദേശി എത്തിയത്.