Connect with us

Crime

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു

Published

on

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തെ വിവിധ കളക്ടറേറ്റുകളിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോട്ടയം, കൊല്ലം, കണ്ണൂര്‍, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളിലാണ് സംഘര്‍ഷം രൂക്ഷമാകുന്നത്.

കണ്ണൂരില്‍ ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടെ ചില പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡിന് മുകളില്‍ കയറിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.  ജലപീരങ്കി ഉപയോഗിച്ച പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കൊടികെട്ടിയ വടി ഉപയോഗിച്ച് നേരിട്ടു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളും തുടരുകയാണ്. കൊല്ലത്ത് കോണ്‍ഗ്രസ് ആര്‍.വൈ.എഫ് മാര്‍ച്ചിനുനേരെ ലാത്തിച്ചാര്‍ജുണ്ടായി.  

കോട്ടയത്ത് പൊലീസിന് നേരെ കുപ്പിയേറുണ്ടായി. കണ്ണൂരില്‍ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ ചെരുപ്പ് എറിഞ്ഞു.കോഴിക്കോട് കളക്ടേറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പത്തനംതിട്ടയിലും കൊല്ലത്തും യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം ഉണ്ടായി.

Continue Reading