Crime
കോടിയേരിയുടെയും പിണറായിയുടെയും ഫണ്ട് യു . എസിലേക്ക് ബിലീവേഴ്സ് ചർച്ച് വഴിയാണ് പോകുന്നത്.പിണറായി വിജയനാണ് ഒന്നാം നമ്പർ സ്വപ്നയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കോടിയേരിയുടെയും പിണറായിയുടെയും ഫണ്ട് യു . എസിലേക്ക് ബിലീവേഴ്സ് ചർച്ച് വഴിയാണ് പോകുന്നത്.പിണറായി വിജയനാണ് ഒന്നാം നമ്പർ സ്വപ്നയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
പാലക്കാട്: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ സമീപിച്ചുവെന്ന് പറയുന്ന ഷാജ് കിരണ്‍ സംസാരിച്ചതിന്റെ ശബ്ദ സന്ദേശം സ്വപ്‌ന സുരേഷ് പുറത്തുവിട്ടു. പാലക്കാട് വാര്‍ത്താസമ്മേളനം നടത്തിയാണ് ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്‌ന പുറത്തുവിട്ടത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് ശബ്ദരേഖ.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാം നമ്പർ എന്ന് പറഞ്ഞയാൾ. പിണറായിയുടെയും കോടിയേരിയുടെയും വിദേശ പണമിടപാട് നടത്തുന്നത് താനാണ്. പിണറായുടെയും കോടിയേരിയുടെയും ഫണ്ട് യു . എസിലേക്ക് പോയി. ബിലീവേഴ്സ് ചർച്ച് വഴിയാണ് പിണറായിയുടെയും കോടിയേരിയുടെയും ഫണ്ട് വിദേശത്തേക്ക് പോകുന്നത്. അഡ്വ. കൃഷ്ണ രാജും കേസിൽ പ്രതിയാവും. രഹസ്യമൊഴി നൽകിയത് മണ്ടത്തരമാണെന്നും ഷാജിന്റെ സംഭാഷണത്തിലുണ്ട്. നാളെ വരെ സ്വപ്നയെ അറസ്റ്റ് ചെയ്യില്ല. എ ഡി.ജി.പി എന്നെ വിളിച്ചു. നികേഷ് കുമാർ വരും. പഴ് സണലായി മീറ്റ് ചെയ്യും. തുടങ്ങി ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്ന പുറത്ത് വിട്ടത്.
മുഖ്യമന്ത്രിക്കുവേണ്ടി ഷാജ് കിരണ്‍ എന്നയാള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന ആരോപിക്കുന്നത്. അയാള്‍ക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്നും സ്വപ്ന പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ഇക്കാര്യങ്ങള്‍ നിഷേധിച്ച് ഷാജ് കിരണ്‍ എത്തിയിരുന്നു.