KERALA
ആരോപണത്തിന് മൂര്‍ച്ഛ കൂട്ടി ചെന്നിത്തല 2017 ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പുറത്ത് വിട്ട് സി.ബി.ഐയെ തടയിടാനുള്ള നീക്കത്തെ തുറന്ന് കാട്ടി

തിരുവനന്തപുരം: ലൈഫ് മിഷന്‍ കരാറിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തുന്ന സി.ബി.ഐയെ വിലക്കാന്‍ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നീക്കം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട്(എഫ്.സി.ആര്‍.എ) ലംഘനം അന്വേഷിക്കാന്‍ സി.ബി.ഐക്ക് 2017ല്‍ സര്‍ക്കാര്‍ അനുമതി നല്‍കിതയാണ്. 2017 ജൂണ്‍ 13ന് പിണറായി സര്‍ക്കാര്‍ ഇതിന് വേണ്ടി പുറത്തിറക്കിയ ഉത്തരവിന്റെ കോപ്പി പുറത്ത് വിട്ടാണ് ചെന്നിത്തല ഇന്ന് ആരോപണത്തിന് മൂര്‍ഛ കൂട്ടിയത.് സ്വന്തം ഉത്തരവിനെതിരെ കോടതിയെ സമീപിക്കുന്നത് വിചിത്രമാണെന്നും ചെന്നിത്തല പരിഹസിച്ചു.
ലൈഫ് മിഷന്‍ കരാര്‍ ആകാശത്ത് നിന്ന് പൊട്ടിവീണതല്ല. മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് കരാര്‍ നടപ്പാക്കിയത്. ഈ നാട്ടില്‍ കണ്‍സള്‍ട്ടന്‍സി രാജാണ് നടക്കുന്നത്. സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതിയായി നടക്കുകയാണ്. പിന്‍വാതില്‍ നിയമനങ്ങളെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ട് കത്ത് നല്‍കി. ഇതുവരെ മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.കൊളളകളൊക്കെ പുറത്തുവരുമ്പോള്‍ അന്വേഷണം നടത്താന്‍ സമിതികളെ വയ്ക്കുന്നുവെന്നല്ലാതെ പിന്നീട് ഒന്നും നടക്കുന്നില്ല. പി.എസ്.സി നിയമനം വൈകുന്നുവെന്ന് പറഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ അമ്പതിനായിരം നിയമനങ്ങള്‍ കൊടുക്കുമെന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിക്കാരെ സര്‍ക്കാര്‍ തസ്തികകളില്‍ തിരുകികയറ്റാനുളള ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
കൊവിഡിന്റെ മറവില്‍ സംസ്ഥാനത്ത് നടക്കുന്ന തട്ടിപ്പാണ് അമ്പതിനായിരം പേര്‍ക്ക് തൊഴില്‍ കൊടുക്കുമെന്ന് പറയുന്നത്. തൊഴില്‍ ആഗ്രഹിച്ചവരെ വഞ്ചിച്ച സര്‍ക്കാരാണിത്. നാല് വര്‍ഷം ഒരു ജോലിയും ആര്‍ക്കും കൊടുക്കാത്ത സര്‍ക്കാരിന്റെ പ്രഖ്യാപനം കേട്ട് ജനങ്ങള്‍ ഞെട്ടി. കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ ജാഗ്രതയില്ലാതായത് ജനങ്ങള്‍ക്കല്ല, സര്‍ക്കാരിനാണ്. ആറ് മണിക്കുളള പത്രസമ്മേളനം അല്ലാതെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
.യു.എ.ഇ കോണ്‍സുലേറ്റിന്റെ പരിപാടിയില്‍ അവര്‍ ക്ഷണിച്ചത് അനുസരിച്ചാണ് പോയത്. പ്രസംഗം കഴിഞ്ഞുടന്‍ കൈതമുക്കില്‍ മണ്ണുവാരികഴിച്ച കുട്ടിയുടെ വീട്ടിലേക്കാണ് താന്‍ നേരെ പോയത്. പോകാന്‍ നേരത്ത് ചില സമ്മാനങ്ങള്‍ കൂടി കൊടുത്തിട്ട് പോകണമെന്ന് അവര്‍ പറഞ്ഞു. ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് കോടിയേരിയുടെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന എ.പി രാജീവനാണ് മൊബൈല്‍ കിട്ടിയവരില്‍ ഒരാള്‍. അദ്ദേഹം ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അസി.പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥനാണ്. തന്റെ സ്റ്റാഫിലുളള ഹബീബിനും ഒരു വാച്ച് കിട്ടി. ഇതെല്ലാം ലക്കി കൂപ്പണ്‍ നറുക്കെടുപ്പ് വഴിയാണ് ലഭിച്ചത്. പരിപാടിയില്‍ പ്രോട്ടോക്കോള്‍ ലംഘനമൊന്നും നടന്നിട്ടില്ല.സന്തോഷ് ഈപ്പന്‍ പറഞ്ഞ ബാക്കി ഫോണുകള്‍ എവിടെയെന്നുളളത് പ്രധാനപ്പെട്ടതാണ്. ഐ.എം.ഇ.ഐ നമ്പറുകള്‍ പരിശോധിച്ച് ഈ ഫോണ്‍ ആര് ഉപയോഗിച്ചുവെന്ന് കണ്ടുപിടിക്കണം. താന്‍ ഫോണ്‍ വാങ്ങിയിട്ടുമില്ല, ഉപയോഗിച്ചിട്ടുമില്ല. തനിക്ക് ഫോണ്‍ കിട്ടിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഡി.ജി.പിയോട് ആവസ്യപ്പെട്ടിരിക്കുകയാണ്. പൊതുജീവിതത്തില്‍ വര്‍ഷങ്ങളായി നില്‍ക്കുന്ന ഒരാളാണ്. രേഖകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ ഉന്നയിക്കുന്നത്. എന്നാല്‍ സി.പി.എമ്മം വേണ്ടായ കാര്യങ്ങള്‍ പറഞ്ഞ് നിരന്തരം വേട്ടയാടുകയാണ്. സര്‍ക്കാരിനെതിരെയുളള രേഖകള്‍ തന്റെ കൈയ്യില്‍ ഇനിയുമുണ്ട്. അത് ഇനിയും ഉപയോഗിക്കുമെന്നും പ്രതിപക്ഷ നേതാവെന്ന നിലയിലെ തന്റെ ഉത്തരവാദിത്വമാണിതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.