Crime
പേരാമ്പ്രയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട് :പേരാമ്പ്രയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്.നൊച്ചാട് സിപിഐഎം ലോക്കല്‍ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്നലെ രാത്രി 1.45 ഓടെയാണ് സംഭവം ഉണ്ടായത്.
രണ്ടു പെട്രോള്‍ ബോംബുകളാണ് വീടീന് നേരെ എറിഞ്ഞത്. വീടിന്റെ ജനല്‍ചില്ലുകള്‍ക്കും വാതിലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അക്രമത്തിന് പിന്നാലെ പൊലീസെത്തി തെളിവെടുപ്പ് നടത്തുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.