Connect with us

KERALA

ശബരിമല കയറിയ വിവാദ നായിക കനകദുര്‍ഗ വിവാഹിതയായി

Published

on

മലപ്പുറം: സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ ശബരിമല കയറി വാര്‍ത്തകളില്‍ നിറഞ്ഞ സാമൂഹിക പ്രവര്‍ത്തക കനകദുര്‍ഗയും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്ന സാമൂഹിക പ്രവര്‍ത്തകയാണ് കനകദുര്‍ഗ്ഗ. അയ്യങ്കാളി പട പ്രവര്‍ത്തകനായിരുന്നു വിളയോടി ശിവന്‍കുട്ടി.

1996 ല്‍ അന്നത്തെ നായനാര്‍ സര്‍ക്കാര്‍ 1975 ‘ആദിവാസി ഭൂനിയമ’ത്തില്‍ കൊണ്ടുവന്ന ഭേദഗതിയില്‍ പ്രതിഷേധിച്ച് പാലക്കാട് ജ75 ‘ആദിവാസി ഭൂനിയമ’ത്തില്‍ കൊണ്ടുവന്ന ഭേദഗതിയില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലാ കളക്ടറെ ബന്ദിയാക്കിയ അയ്യങ്കാളി പടയിലെ നാല് പ്രവര്‍ത്തകരില്‍ ഒരാളാണ് ശിവന്‍കുട്ടി.

‘രണ്ട് പേരും ഒറ്റയ്ക്ക് ജീവിക്കുന്നവരാണ്. ആക്ടിവിസ്റ്റുകളാണ്. ഐക്യത്തോടെ ജീവിക്കാമെന്ന് തീരുമാനിച്ചു. കഴിഞ്ഞ മെയ് മാസം മുതലുള്ള പരിചയമാണ്. വിവാഹിതരായെങ്കിലും ഒരാള്‍ ഒരാള്‍ക്ക് മുകളിലെന്ന ചിന്തയില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ അവരും തന്റേത് താനും തുടരുമെന്നും വിവാഹ ശേഷം വിളയോടി ശിവന്‍കുട്ടി പ്രതികരിച്ചു.

Continue Reading