Connect with us

Crime

മന്ത്രി സജി ചെറിയാൻ േഖദം പ്രകടിപ്പിച്ചു .രാജി വെക്കേണ്ടതില്ലെന്ന് സി.പി. എം

Published

on

തിരുവനന്തപുരം∙ ഇന്ത്യൻ ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. തൊഴിലാളികളുടെ അവകാശം ഹനിക്കപ്പെട്ടതിനെ കുറിച്ചാണ് പ്രസംഗിച്ചതെന്നും ചൂഷിത ജനവിഭാഗത്തിന് ആശ്വാസം ലഭിക്കാൻ ഭരണഘടന ശാക്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

പത്തനംതിട്ട മല്ലപ്പള്ളിയിൽ ‘നൂറിന്റെ നിറവിൽ’ എന്ന പരിപാടിക്കിടെ ഭരണഘടനയെ വിമർശിച്ച് സംസാരിച്ചത് വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. ‘കാര്യങ്ങള്‍ ശക്തിയായി അവതരിപ്പിച്ചപ്പോള്‍ അത് ഏതെങ്കിലും രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും ഞാന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ക്ക് പ്രചാരണം ലഭിക്കാനും ഇടവന്നിട്ടുണ്ടെങ്കില്‍ അതില്‍ അതിയായ ദുഃഖവും ഖേദവും പ്രകടിപ്പിക്കുന്നു’- മന്ത്രി നിയമസഭയിൽ പറഞ്ഞു.

അതേസമയം ഭരണഘടനാ വിരുദ്ധ പ്രസ്താവനയിൽ മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിയമസഭയിൽ ആവശ്യപ്പെട്ടു. ഭരണഘടനയെയും ഭരണഘടനാ ശിൽപ്പികളേയും അവഹേളിച്ച മന്ത്രി സജി ചെറിയാന്റെ മറുപടി പ്രസംഗം പ്രതിപക്ഷം ബഹിഷ്ക്കരിക്കുകയും ചെയ്തു.
മ ന്ത്രി രാജി വെക്കേണ്ടതില്ലെന്ന് സി.പി. എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. അതിനിടെ വൈകിട്ട് നാലിന് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സംഘം ഗവർണറെ കാണുന്നുണ്ട്.

Continue Reading