Crime
ബിനീഷ് കോടിയേരിയുമായുള്ള ബന്ധം: യു.എ.എഫ്.എക്‌സ് സൊല്യൂഷന്‍സ് ഡയറക്ടറെ ചോദ്യം ചെയ്തു

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ മണി എക്‌സ്‌ചേഞ്ച് കമ്പനിയായ യു.എ.എഫ്.എക്‌സ് സൊല്യൂഷന്‍സിന്റെ ഡയറക്ടറെ കസ്റ്റംസ് ചോദ്യം ചെയ്തു. കമ്പനിയുടെ ഡയറക്ടറായ അബ്ദുള്‍ ലത്തീഫിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. ബിനീഷ് കോടിയേരിയുടെ ബിനാമിയാണ് അബ്ദുള്‍ ലത്തീഫെന്ന ആരോപണത്തെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.
തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അബ്ദുള്‍ ലത്തീഫിനെ ചോദ്യം ചെയ്തത്. സ്വപ്ന സുരേഷും സ്വര്‍ണക്കടത്തുമായുമുള്ള ബന്ധമാണ് കസ്റ്റംസ് ഇയാളില്‍ നിന്ന് ശേഖരിച്ചത.് യു.എ.ഇ. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് യു.എ.എഫ്.എക്‌സ്. കോണ്‍സുലേറ്റിലെ വിസ സ്റ്റാമ്പിങ് അടക്കമുള്ളവയുടെ കരാര്‍ ഏറ്റെടുത്ത കമ്പനിയാണ് യു.എ.എഫ്.എക്‌സ്.ഈ കമ്പനിയില്‍നിന്ന് കമ്മീഷന്‍ ലഭിച്ചിരുന്നുവെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു.