HEALTH
ഡോക്ടര്‍മാരുടെ 2 മണിക്കൂര്‍ ബഹിഷ്‌കരണം; നാളെ മുതല്‍ അനിശ്ചിതകാല സമരം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആരോഗ്യപ്രവര്‍ത്തതകര്‍ക്ക് എതിരെ കൈക്കൊണ്ട നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ ബഹിഷ്‌കരണ സമരം തുടങ്ങി. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഇന്ന് കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ ഡോക്ര്‍മാര്‍ 2 മണിക്കൂര്‍ ഒപി ബഹിഷ്‌കരിച്ചാണ് പ്രതിഷേധിച്ചത്.
മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലും ഓണ്‍ലൈനടക്കം ക്ലാസുകളും നിര്‍ത്തിവെക്കും. കെജിഎംസിടിഎ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹം ഇന്നവസാനിക്കുന്നതിന് മുന്നോടിയായാണ് സമരം ശക്തമാക്കുന്നത്.
ഇന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് ഒപി ബഹിഷ്‌കരണം തുടരാനാണ് തീരുമാനം. ആരോഗ്യപ്രവര്‍ത്തകരുടെ പ്രത്യേക അവധി റദ്ദാക്കിയതിലും വലിയ പ്രതിഷേധമാണ് ഉള്ളത്. ഇക്കാര്യത്തില്‍ നഴ്സുമാരുടെ സംഘടനയായ കെജിഎന്‍എ ഇന്നലെ തുടങ്ങിയ അനിശ്ചിതകാല സത്യഗ്രഹ സമരവും തുടരുകയാണ്. അതേസമയം സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.