Connect with us

KERALA

ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിനെയും ഉദ്യോഗസ്ഥരെയും സി.ബി.ഐ ചോദ്യം ചെയ്യുന്നു

Published

on


കൊച്ചി: ലൈഫ് മിഷന്‍ അഴിമതിയുമായ് ബന്ധപ്പെട്ട് ലൈഫ് മിഷന്‍ സി ഇ ഒ യു.വി ജോസിനെ സി.ബി.ഐ ചോദ്യം ചെയ്തു തുടങ്ങി. ലൈഫ് മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ ബാബുക്കുട്ടന്‍ നായര്‍, അജയകുമാര്‍ എന്നിവരും ജോസിനൊപ്പം ചോദ്യം ചെയ്യലിനായി ഇന്ന് കാലത്ത് ഓഫീസില്‍ എത്തിയിട്ടുണ്ട്.ഇതിന് പുറമെ സി.ബി.ഐ ആവശ്യപ്പെട്ടത് പ്രകാരം വടക്കാഞ്ചേരി നഗരസഭ സെക്രട്ടറിയും സി.ബി.ഐ ഓഫീസില്‍ ചോദ്യം ചെയ്യലിന് വേണ്ടി ഇന്ന് ഹാജരായിട്ടുണ്ട്. ഉദ്യോഗസ്ഥരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.

ലൈഫ് മിഷനുമായ് ബന്ധപ്പെട്ട ധാരണ പത്രം ഉള്‍പ്പെടെ സുപ്രധാനമായ ആറ് രേഖകളാണ് സി.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണ കരാര്‍, പദ്ധതിയ്ക്കായി റവന്യു ഭൂമി ലൈഫ് മിഷന്‍ യൂണിടാക്കിന് കൈമാറിയതിന്റെ രേഖകള്‍, ലൈഫ് പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ഫ്‌ലാറ്റുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകള്‍ തുടങ്ങിയവയാണ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Continue Reading