Crime
വിമാനത്തിലെ പ്രതിഷേധം ശബരിനാഥിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിൽ പ്രതിഷേധം നടത്തിയ സംഭവത്തിൽ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ ശബരിനാഥിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യലിന് നാളെ 11 മണിക്ക് ഹാജരാകണമെന്നാണ് നിർദ്ദേശം. പ്രതിഷേധത്തിന് നിർദ്ദേശം നൽകിയത് ശബരീനാഥൻ ആണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതേ തുടർന്നാണ് ചോദ്യം ചെയ്യുന്നതെന്നും പൊലീസ് അറിയിച്ചു.
യൂത്ത് കോൺഗ്രസ് ഔദ്യോഗിക ഗ്രൂപ്പിലെ വാട്ട്സ് ആപ്പ് സന്ദേശങ്ങൾ പുറത്തായിരുന്നു. ഇതിൽ മുഖ്യമന്ത്രിക്കെ തിരെ വിമാനത്തിൽ പ്രതിഷേധിക്കാൻ ശബരീനാഥൻ നിർദേശം നൽകിയെന്ന വിവരം ഉണ്ടായിരുന്നു. ഇതാണ് ശബരീനാഥനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.