Crime
ബംഗാൾ വാണിജ്യ- വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജി കള്ളപ്പണക്കേസിൽ അറസ്റ്റിൽ

ബംഗാൾ വാണിജ്യ- വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജി കള്ളപ്പണക്കേസിൽ അറസ്റ്റിൽ
കൊൽക്കത്ത: അടുത്ത സുഹൃത്തിൽ നിന്ന് ഇരുപത് കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തതിന് പിന്നാലെ പശ്ചിമ ബംഗാൾ വാണിജ്യ- വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജി കള്ളപ്പണക്കേസിൽ അറസ്റ്റിൽ. അദ്ധ്യാപക നിയമന വിവാദവുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തത്.
പണം കണ്ടെടുത്തതിന് പിന്നാലെ ഇരുപത്തിനാല് മണിക്കൂറിലേറെ ത്രിണമൂൽ നേതാവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടയിൽ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഡോക്ടർമാർ എത്തി പരിശോധിക്കുകയും ചെയ്തിരുന്നു. ആരോഗ്യനില തൃപ്തികരമാണന്ന് അറിയിച്ചതിന് ശേഷമാണ് വീണ്ടും ചോദ്യം ചെയ്യൽ തുടർന്നത്. എന്നാൽ അന്വേഷണത്തോട് സഹകരിക്കാൻ മന്ത്രി തയ്യാറാവാത്തതിനെത്തുടർന്നാണ് അറസ്റ്റുണ്ടായത്.