Connect with us

Crime

സ്‌കൂളുകളില്‍ ലൈംഗികവിദ്യാഭ്യാസം നടപ്പാക്കുന്നതില്‍ പുനരാലോചന നടത്തേണ്ട സമയമാണിതെന്നു ഹൈക്കോടതി

Published

on

കൊച്ചി . :പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഗര്‍ഭിണിയാകുന്ന സംഭവം കൂടുന്നതിൽ ആശങ്കപ്രകടിപ്പിച്ച് ഹൈക്കോടതി. സ്‌കൂളുകളില്‍ ലൈംഗികവിദ്യാഭ്യാസം നടപ്പാക്കുന്നതില്‍ അധികാരികള്‍ പുനരാലോചന നടത്തേണ്ട സമയമാണിതെന്നും ജസ്റ്റിസ് വി.ജി. അരുണ്‍ അഭിപ്രായപ്പെട്ടു. 13 വയസ്സുകാരി പെണ്‍കുട്ടിയുടെ 31 ആഴ്ച പിന്നിട്ട ഗര്‍ഭസ്ഥശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ നിര്‍ദേശിച്ച ഉത്തരവിലാണ് ഇക്കാര്യം പറഞ്ഞത്.ഇന്റർനെറ്റും സമൂഹമാധ്യമങ്ങളും സുരക്ഷിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ചു കുട്ടികൾക്കു ബോധവൽക്കരണം അത്യാവശ്യമാണെന്നും കോടതി പറഞ്ഞു. പല കേസുകളിലും പ്രായപൂർത്തിയാകാത്ത അടുത്ത ബന്ധുക്കൾ തന്നെയാണ് ഗർഭധാരണത്തിന് ഉത്തരവാദികൾ. ഇന്റർനെറ്റിൽ ലഭ്യമാകുന്ന അശ്ലീല വിഡിയോകൾ കുട്ടികളെയും കൗമാരക്കാരെയും വഴിതെറ്റിക്കുകയും തെറ്റായ ചിന്തകളിലേക്കു നയിക്കുകയുമാണെന്നു കോടതി പറഞ്ഞു. ഇക്കാര്യം ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കുന്നുണ്ട്. സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസസംവിധാനം പരാജയപ്പെട്ടത് സിംഗിള്‍ ബെഞ്ച് നേരത്തേ ചൂണ്ടിക്കാട്ടിയതും ഉത്തരവില്‍ പരാമര്‍ശിച്ചു.

Continue Reading