Connect with us

Crime

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം ശ്കതമാക്കി ഡിസിസി

Published

on


ആലപ്പുഴ: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം ശ്കതമാക്കുമെന്ന് ഡിസിസി ഭാരവാഹികൾ അറിയിച്ചു. 

ഇന്ന് രാവിലെ  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ടറേറ്റ് വളഞ്ഞ് ധര്‍ണ നടത്തും. ഇതേ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളെ നിയന്ത്രിക്കാന്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയാണ് വെങ്കിട്ടരാമൻ. നിലവിൽ കോടതിയിൽ വിചാരണ നേരിടുന്നയാളെ വിധി വരുന്നതിന് മുമ്പ് തന്നെ കളക്ടർ പദവിയിലേക്ക് നിയമിച്ചതിൽ പ്രതിഷേധം കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയവർ നിയമനത്തിൽ പ്രതിഷേധമറിയിച്ചു.

അതേസമയം, ആലപ്പുഴ കലക്ടറായി നിയമിച്ച നടപടിയിൽ പ്രതിഷേധം ശക്തമായതോടെ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിന്‍റെ കമന്‍റ് ബോക്സ് ഡീആക്‌ടിവേറ്റ് ചെയ്തതു .മാധ്യമപ്രവർത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ശ്രീറാമിനെ വീണ്ടും കളക്ടറാക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ശ്രീറാമിനെ ജില്ലാ കളക്ടറായി നിയമിച്ചതിന് പിന്നാലെ നിരവധി പ്രതിഷേധങ്ങൾ നടന്നിരുന്നു. ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയെന്ന വാര്‍ത്ത വേദനയുണ്ടാക്കുന്നതാണ് എന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂര്‍ ഫെയ്സ്ബുക്കിലൂടെ തന്‍റെ വിമർശനം അറിയിച്ചിരുന്നു.

Continue Reading