Crime
നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനത്ത് ‘ ജസ്റ്റ് മാരീഡ് .നിയമലംഘനത്തിന് പിഴ ചുമത്തി
പാലക്കാട്: വിവാഹാഘോഷം അതിരുവിട്ട കാറിനെ കൈയ്യോടെ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ചെര്‍പുളശ്ശേരിയിലാണ് നമ്പര്‍പ്ലേറ്റ് മറച്ച് യാത്ര നടത്തിയ ആഡംബരക്കാറിന് പണികിട്ടിയത്.നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനത്ത് ‘ ജസ്റ്റ് മാരീഡ്’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. മാത്രമല്ല, നമ്പര്‍ മറച്ചതിനും കൂളിങ് ഫിലിം പതിച്ചതിനുമായി 3250 രൂപ ഉടമയ്ക്കു പിഴ ചുമത്തിയതായി മോട്ടര്‍ വാഹന വകുപ്പ് അറിയിച്ചു.
നെല്ലായ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. വാഹന പരിശോധനയ്ക്കിടെയാണ് ‘ജസ്റ്റ് മാരീഡ്’ സ്റ്റിക്കര്‍ പതിച്ച കാര്‍ പാഞ്ഞ് പോകുന്നത് ഉദ്യോഗസ്ഥര്‍ കണ്ടത്. ഉടന്‍ തന്നെ പിന്തുടര്‍ന്നു.നിയമലംഘനത്തിന് പിഴയും ചുമത്തി. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മറച്ച് യാത്ര ചെയ്യുന്നത് നിയമലംഘനമാണെന്നും നടപടി തുടരുമെന്നും എംവിഡി വ്യക്തമാക്കി.കഴിഞ്ഞ ദിവസം നടന്‍ സൂര്യയുടെ പിറന്നാളിന് സ്റ്റിക്കറും ബലൂണുമെല്ലാം പതിച്ച് ആഘോഷമാക്കിയ സ്വകാര്യ ബസിനെതിരെയും നടപടിയെടുത്തിരുന്നു
