Crime
സനൂപിന്റെ കൊല: സി.പി.എമ്മിനകത്തെ കുടിപ്പകയെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പുതുശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തികൊലപ്പെടുത്തിയത് സിപിഎമ്മിനകത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെത്തുടര്‍ന്നാണെന്ന് വ്യക്തമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു.
കൊലയാളികളിലൊരാള്‍ അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകനാണ്. അര്‍ദ്ധരാത്രിയില്‍ സ്വന്തം വീടിന് ഏഴുകിലോമീറ്റര്‍ അകലെയാണ് കൊല നടന്നത്. വസ്തുത മറച്ചുവയ്ക്കാനാണ് സിപിഎം സെക്രട്ടറി കോടിയേരിയും മന്ത്രി മൊയ്തീനും കുറ്റം സംഘപരിവാറിന്റെ തലയില്‍ കെട്ടിവയ്ക്കുന്നത്.
കുറ്റം ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടിക്കാണ് സര്‍ക്കാര്‍ തയാറാവേണ്ടത്. ഈ വിഷയത്തില്‍ കള്ളപ്രചാരണം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.