Connect with us

KERALA

ഹൈക്കോടതിയിലെ ആദ്യ മലയാളി ചീഫ് ജസ്റ്റിസ് കെ.കെ ഉഷ അന്തരിച്ചു

Published

on

കൊച്ചി: കേരള ഹൈക്കോടതിയുടെ ആദ്യത്തെ മലയാളിയായ വനിതാ ചീഫ് ജസ്റ്റിസ് കെ. കെ ഉഷ (81) അന്തരിച്ചു. കൊച്ചിയിൽ തിങ്കളാഴ്ചയായിരുന്ന അന്ത്യം. 2000-2001 കാലയളവിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു കെ. കെ. ഉഷ.

1961 ൽ ആണ് ജസ്റ്റിസ് കെ കെ ഉഷ അഭിഭാഷകവൃത്തി ആരംഭിച്ചത്. 1979 ൽ കേരള ഹൈക്കോടതിയിൽ സർക്കാർ പ്ലീഡറായി നിയമിതയായി. 1991 ഫെബ്രുവരി 25 മുതൽ 2001 ജൂലൈ മൂന്നുവരെ ഹൈക്കോടതിയിൽ ജഡ്ജിയും ചീഫ് ജസ്റ്റിസുമായിരുന്നു. അഭിഭാഷർക്കിടയിൽനിന്ന് ഹൈക്കോടതി ജുഡീഷ്യറിയിൽ ചേരുകയും ചീഫ് ജസ്റ്റിസാകുകയും ചെയ്ത ആദ്യ വനിതയാണ് കെ.കെ ഉഷ.

ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ശേഷം 2001 മുതൽ 2004 വരെ ദില്ലി ആസ്ഥാനമായുള്ള കസ്റ്റംസ്, എക്സൈസ്, സർവീസ് ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ പ്രസിഡന്റായിരുന്നു.

ജർമ്മനിയിലെ ഹാംബർഗിൽ 1975 ൽ നടന്ന ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് വിമൻ ലോയേഴ്സിന്റെ ഇന്റർനാഷണൽ കൺവെൻഷനിൽ ഉഷ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്

Continue Reading