Connect with us

Education

സ്‌റ്റെപെന്‍ഡോടുകൂടി കാന്‍സര്‍ സെന്ററില്‍ നഴ്‌സിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Published

on


കണ്ണൂര്‍: തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിംഗ് കോളേജില്‍ കേരള നഴ്‌സിംഗ് കൌണ്‍സില്‍ അംഗീകാരത്തോടെ നടത്തിവരുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രതിമാസം 10000/- രൂപ സ്‌റ്റൈപെന്‍ഡോടുകൂടി കോഴ്സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ജനറല്‍ നഴ്‌സിംഗ്/ ബി. എസ്. സി നഴ്‌സിംഗ്/ എം.എസ്. സി നഴ്‌സിംഗ് കോഴ്‌സുകള്‍ കഴിഞ്ഞ് കേരള നഴ്‌സിംഗ് കൌണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്ള അപേക്ഷകര്‍, അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി ഒക്ടോബര്‍ 20 ന് മുന്‍പായി അപേക്ഷിക്കുക. അപേക്ഷക്കും, പ്രോസ്പെക്ട്സിനും കൂടുതല്‍ വിവരങ്ങള്‍ക്കും 9847639291, 8560987525 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ, www.mcc.kerala.gov.in/www.insermcc.org എന്നീ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ ചെയ്യുക.

Continue Reading