KERALA
ദേഹാസ്വാസ്ഥ്യം :മന്ത്രി ഇ.പി ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വ്യവസായമന്ത്രി ഇ.പി ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.
മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം ഇ .പി ജയരാജനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് രോഗമുക്തി നേടിയതോടെ തിരുവനന്തപുരത്ത് എത്തുകയും ഔദ്യോഗിക ചുമതലകൾ നിർവഹിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ദേഹാസ്വസ്ഥ്യമുണ്ടായത്.