Connect with us

Crime

തൃശ്ശൂരിലെ വനിതാ ഡോക്ടറുടെ കൊലപാതകം : പ്രതി അറസ്റ്റില്‍

Published

on

തൃശൂര്‍: തൃശ്ശൂര്‍ കുട്ടനെല്ലൂരില്‍ ദന്തല്‍ ക്ലിനിക്ക് നടത്തിയിരുന്ന ഡോ. സോന (30) കുത്തേറ്റ് മരിച്ച കേസിലെ പ്രതി അറസ്റ്റില്‍. പാവറട്ടി സ്വദേശി മഹേഷ് ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ തൃശൂരിലെ പൂങ്കുന്നത് നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.
മൂവാറ്റുപുഴ വലിയകുളങ്ങര ജോസിന്റെ മകള്‍ ഡോ. സോനയ്ക്ക് ചൊവാഴ്ചയാണ് ക്ലിനിക്കില്‍ വച്ച് കുത്തേറ്റത്. സുഹൃത്തുക്കളായിരുന്ന സോനയും മഹേഷും തൃശൂര്‍ കുരിയചിറയിലെ ഫ്‌ലാറ്റില്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. സോനയുടെ ദന്തല്‍ ക്ലിനിക്കില്‍ മഹേഷ് പണം നിക്ഷേപിച്ചിരുന്നു. വരുമാനത്തിന്റെ വലിയ പങ്ക് കോണ്‍ട്രാക്ടറായ മഹേഷ് കൊണ്ടുപോയി തുടങ്ങിയതോടെ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം തുടങ്ങി.

മഹേഷിനെതിരെ സോന പൊലീസില്‍ പരാതി നല്‍കിയതാണ് ആക്രമണത്തിന് കാരണമായത്.
എടുത്ത പണം തിരിച്ചു നല്‍കണമെന്നും പങ്കാളിത്തം ഒഴിയണം എന്നുമായിയുന്നു സോനയുടെ ആവശ്യം. കഴിഞ്ഞ തിങ്കളാഴ്ച കുട്ടനെല്ലൂരിലെ ക്ലിനിക്കില്‍ വച്ച് സോനയും ബന്ധുക്കളും മഹേഷുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടെ പ്രകോപിതനായ മഹേഷ് സോനയെ ആക്രമിക്കുകയായിരുന്നു. ബന്ധുക്കളും മഹേഷിന്റെ സുഹൃത്തുക്കളും നോക്കിനില്‍ക്കെയായിരുന്നു സംഭവം. വയറ്റിലും മറ്റും കുത്തേറ്റ സോന അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും ഞായറാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു.ക്ലിനിക്കില്‍ നിന്ന് മുങ്ങിയ മഹേഷിന്റെ കാര്‍ കൂര്‍ക്കഞ്ചേരിയില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. നേരത്തെ വിവാഹിതയായിരുന്ന സോന ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു.ഇവര്‍ക്ക് ഒരു മകളുണ്ട്.

Continue Reading