KERALA
ഐ ഫോണ്‍ വിവാദം: കോടിയേരി മാപ്പ് പറയണം അല്ലെങ്കില്‍ നിയമ നടപടിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ കോടിയേരിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് .താന്‍ ഫോണ്‍ വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അവമതിപ്പുണ്ടാക്കിയ പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പു പറയണം. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോടു പറഞ്ഞു.
പ്രതിപക്ഷ നേതാവിന് ഐ ഫോണ്‍ നല്‍കിയോ എന്ന് അറിയില്ലെന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ ഇന്നലെ മൊഴി നല്‍കിയിരുന്നു. അഞ്ച് ഐ ഫോണ്‍ വാങ്ങിയിരുന്നു, ഇതാര്‍ക്കാണ് നല്‍കിയതെന്ന് അറിയില്ല. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിജിലന്‍സിനാണ് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയത്.
കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംഗീത നാടക അക്കാദമി പിരിച്ച് വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.