HEALTH
വിദേശത്തുനിന്നും കണ്ണൂരിലെത്തിയ ഏഴു വയസ്സുകാരിക്ക് മങ്കിപോക്സ് ലക്ഷണം

കണ്ണൂർ : മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വിദേശത്തുനിന്നും എത്തിയ കണ്ണൂർ സ്വദേശിയായ ഏഴു വയസ്സുകാരിയെ പരിയാരം ഗവ: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി യുകെയിൽനിന്ന് എത്തിയ കുട്ടിയെയാണ് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക ഐസേലേഷൻ മുറിയിൽ അഡ്മിറ്റ് ചെയ്തത്. കുട്ടിയുടെ സ്രവം എടുത്ത് പരിശോധനയ്ക്കായി അയച്ചു.