Crime
ലഹരി മരുന്ന് കേസ് :ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത് മൂന്ന് മണിക്കൂര്‍ പിന്നിട്ടു

ബംഗളൂരു: ലഹരിമരുന്ന് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി ബിനീഷ് കോടിയേരിയെ ബംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചോദ്യംചെയ്യല്‍ മൂന്ന് മണിക്കൂര്‍ പൂര്‍ത്തിയായി. ബംഗളൂരു ശാന്തിനഗറിലെ ഇ.ഡി. ഓഫീസില്‍ രാവിലെ 11 മണിയോടെയാണ് ചോദ്യംചെയ്യല്‍ ആരംഭിച്ചത്. രാവിലെ 10.45-ന് ഇ.ഡി. ഓഫീസിലെത്തിയ ബിനീഷ് കോടിയേരിയെ അസി. ഡയറക്ടര്‍ സോമശേഖരയുടെ മുറിയില്‍ വെച്ചാണ് ചോദ്യംചെയ്യുന്നത.് ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന് ലഭിച്ച പണത്തിന്റെ ഉറവിടത്തെക്കുറിച്ചാണ് ഇ.ഡി. പ്രധാനമായും അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അനൂപിന്റെ അക്കൗണ്ടിലേക്ക് 30 ലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. 20 ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ഈ പണം വന്നിട്ടുള്ളത്. ഇതിന്റെ ഉറവിടത്തെക്കുറിച്ചാണ് ഇ.ഡി.യുടെ തെളിവുകള്‍ ശേഖരിക്കുന്നത.്
അനൂപ് മുഹമ്മദിന്റെ മൊഴിയെ തുടര്‍ന്നാണ് ബംഗളൂരു ലഹരിമരുന്ന് കേസിന്റെ അന്വേഷണം ബിനീഷ് കോടിയേരിയിലെത്തിയത.് സുഹൃത്തായ ബിനീഷ് കോടിയേരി തനിക്ക് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്ന് അനൂപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അനൂപിന് പണം കടമായി നല്‍കിയിട്ടുണ്ടെന്ന് ബിനീഷും സമ്മതിച്ചിരുന്നു. ഇതിനിടെയാണ് അനൂപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചത്.