Crime
ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും അയച്ച സമന്‍സ് പിന്‍വലിക്കണമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ഹാജരാകണമെന്ന് കാണിച്ച് തനിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച സമന്‍സ് പിന്‍വലിക്കണമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ഹാജരാകാന്‍ ആവശ്യപ്പെട്ടതിന്റെ കാരണം കാണിക്കുകയാണെങ്കില്‍ നിയമാനുസൃതമായി പോകുന്നതിന് ആര്‍ക്കും എതിര്‍പ്പില്ല. ഏകപക്ഷീയമായ രണ്ട് സമന്‍സാണ് അയച്ചിരിക്കുന്നത്. ഞാന്‍ ‘ഫെമ’ ലംഘിച്ചിട്ടുണ്ടെങ്കില്‍ ആദ്യം ചൂണ്ടിക്കാട്ടേണ്ടത് ആര്‍ബിഐ ആണ്. ഇ.ഡിക്ക് മുന്നില്‍ ഹാജരാകേണ്ട എന്നത് തന്റെ വ്യക്തിപരമായ തീരുമാനമല്ല. പാര്‍ട്ടിയുമായി ആലോചിച്ചെടുത്തതാണെന്നും തോമസ് ഐസക് പറഞ്ഞു.
ആര്‍ബിഐക്ക് മാസവും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ഒന്നര വര്‍ഷത്തിലേറെയായി അന്വേഷണം നടത്തുന്നുണ്ട്. കിഫ്ബിയുടെ ഉന്നത ഉദ്യോഗസ്ഥരെ പലപ്രാവശ്യം വിളിച്ചുവരുത്തി. ഇതെല്ലാം കഴിഞ്ഞിട്ടും എന്താണ് കുറ്റമെന്ന് പറയാന്‍ ഇ.ഡി.ക്ക് കഴിഞ്ഞിട്ടില്ല.
‘പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെ എവിടെനിന്നെങ്കിലും എന്തെങ്കിലും കിട്ടുമെന്ന് കരുതിയുള്ള അന്വേഷണ പര്യടനം പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടുള്ളതാണ്. ആര്‍ക്കും കുതിര കയറാന്‍ നിന്നുകൊടുക്കാന്‍ പറ്റില്ല. എന്താണ് എന്റെ തെറ്റെന്ന് അറിയിക്കണം. അതിന് പറ്റിയില്ലെങ്കില്‍ നോട്ടീസ് പിന്‍വലിക്കണം. അവര്‍ അത് ചെയ്യണമെന്നില്ല. അതുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടു ണ്ടെന്നും തോമസ് ഐസക് പറഞ്ഞു.