Crime
കഴക്കൂട്ടത്ത് യുവാവിനെ സഹോദരന്‍ കുത്തിക്കൊന്നു

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവിനെ സഹോദരന്‍ കുത്തിക്കൊന്നു. കഴക്കൂട്ടം സ്വദേശി രാജുവിനെയാണ് അനുജന്‍ രാജ കുത്തിക്കൊലപ്പെടുത്തിയത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴക്കൂട്ടം പൂല്ലാട്ടുകരി കോളനിയിലാണ് സംഭവം നടന്നത്. ഇരുവരും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
ഇരുവരും തമ്മില്‍ മദ്യപിച്ച് വഴക്കിടുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മദ്യപാനത്തിനിടെ തര്‍ക്കമുണ്ടാകുകയും രാജ സഹോദരന്‍ രാജുവിനെ കത്തി കൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയും മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല.
രാജു ചുമട്ട് തൊഴിലാളിയും സഹോദരന്‍ രാജ ഓട്ടോ ഡ്രൈവറുമാണ്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്.