Connect with us

Crime

ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ സി.പി.എമ്മുകാരാണെന്ന്  കെ. സുധാകരൻ

Published

on


പാലക്കാട്: മലമ്പുഴ കുന്നങ്കോട് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ സി.പി.എമ്മുകാരാണെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും എല്ലാം ബി.ജെ.പിയുടെ തലയിൽ വെക്കാൻ കഴിയുമോ എന്ന് സുധാകരൻ ചോദിച്ചു.

രാഷ്ട്രീയമായി ബി.ജെ.പിയെ എതിർക്കുന്നു എന്നതിനപ്പുറത്ത് എല്ലാ കഥകളും ബി.ജെ.പിയുടെ തലയിൽ കയറ്റിയിടാൻ പറ്റുമോ? ഇത് സി.പി.എം. ആണ് എന്ന കാര്യത്തിൽ സുതാര്യത വന്നുകൊണ്ടിരിക്കുകയാണ്. ആരോപണം വരുന്നു എന്ന് മാത്രമല്ല അത് നടത്തുന്നത് സി.പി.എമ്മിന്റെ സ്ട്രോങ് പ്രവർത്തകരാണ്. പാർട്ടിയുമായി ബന്ധമില്ല, അവർ നേരത്തെ പാർട്ടി വിട്ടവരാണ് എന്ന് സി.പി.എം. പറയുമ്പോൾ അത് തിരുത്തുന്നത് സി.പി.എമ്മുകാർ തന്നെയാണെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading