Connect with us

Crime

സംസ്ഥാനത്തെ റോഡുകളിൽ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.കരാറുകാര്‍ കൃത്രിമത്വം നടത്തുന്നുവെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് പരിശോധന

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റോഡുകളിൽ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. 6 മാസത്തിനിടെ നിർമ്മിച്ച റോഡുകളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തുന്നത്. റോഡു നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്നും കരാറുകാര്‍ കൃത്രിമത്വം നടത്തുന്നുവെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് പരിശോധന. 

വിജിലൻസ് മേധാവി മനോജ് എബ്രഹാമിന്‍റെ നിർദേശത്തെ തുടർന്ന് റോഡിലെ പരിശോധന. ഇന്ന് രാവിലെ 10 മണിയോടെ പരിശോധന ആരംഭിച്ചു. ടാറിങ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.

പ്രത്യേക മെഷീന്‍ ഉപയോഗിച്ച് റോഡിന്റെ ചെറുഭാഗം വിജിലന്‍സ് സംഘം കട്ട് ചെയ്തു ശേഖരിച്ച് ഇത് ലാഭുകളിലേക്ക് അയക്കും. ആവശ്യത്തിന് മെറ്റലും കൃത്യമായ അളവില്‍ ടാറും ഉപയോഗിച്ചാണോ റോഡ് പുനര്‍നിര്‍മ്മിച്ചത് എന്നറിയാനാണ് സാമ്പിള്‍ പരിശോധയ്ക്ക് അയക്കുന്നത്. പരിശോധനാ റിപ്പോര്‍ട്ട് എഞ്ചിനീയറിങ് വിഭാഗത്തിന് കൈമാറിയ ശേഷമാകും അന്തിമ നടപടികള്‍. 

Continue Reading