Connect with us

Education

ക്ലാസ്സുകളിൽ കുട്ടികളെ ഇടകലർത്തി ഇരുത്തിയാൽ ജെൻഡർ ഇക്വാളിറ്റി ആവില്ല ലീഗിനെ പിന്തുണച്ച് കെ.മുരളീധരൻ

Published

on

തിരുവനന്തപുരം:  ജെൻഡർ ന്യൂട്രൽ വിഷയത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ക്ലാസ്സുകളിൽ കുട്ടികളെ ഇടകലർത്തി ഇരുത്തിയാൽ ജെൻഡർ ഇക്വാളിറ്റി ആവില്ല. ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങൾക്ക് ആ രീതിയിൽ ഉള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

തലതിരിഞ്ഞ പരിഷ്‌ക്കാരമാണിത്. ലീഗ് പറഞ്ഞതിൽ കാര്യമുണ്ട്. സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്നും സർക്കാർ വിദ്യാലയങ്ങൾ കൂടുതൽ പരിഷ്കാരങ്ങളിലേക്ക് പോകേണ്ടതില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. 

കുട്ടികള്‍ ഒരുമിച്ചിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടില്ല. എന്നാല്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ചിരുന്നാല്‍ എന്താണ് പ്രശ്നമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഈ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ എ കെ മുനീറിനെയും അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചു.

Continue Reading