Crime
കന്യാസ്ത്രീ മഠത്തിൽ കടന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് കന്യാസ്ത്രീ മഠത്തിൽ കടന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു. സംഭവത്തിൽ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളാണ് പീഡനത്തിനിരയായത്.വർക്കലയിൽ വയറുവേദനയുമായി എത്തിയ പത്താംക്ളാസുകാരി ഗർഭിണി, പൊലീസ് അന്വേഷണത്തിൽ 21കാരൻ പിടിയിൽ
രാത്രി മഠത്തിൽ നിന്ന് മടങ്ങുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്. പെൺകുട്ടികളുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായതെന്നാണ് പുറത്തുവരുന്ന വിവരം. പ്രതികൾക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരം കഠിനംകുളം പൊലീസ് കേസെടുത്തു.