Connect with us

KERALA

വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ല.  നൽകണമെന്ന് ആഗ്രഹിക്കുന്നവർ  വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ നൽകാമെന്ന് ആര്യാ രാജേന്ദ്രൻ

Published

on

തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രന്റെയും- ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവ് എം എൽ എയുടെയും വിവാഹം  സെപ്തംബർ നാലിന് നടക്കും.
. രാവിലെ പതിനൊന്നിന് എ.കെ ജി സെന്ററിലാണ് ചടങ്ങ് നടക്കുന്നത്. നേരത്തെ സി പി എം ഇവരുടെ വിവാഹ ക്ഷണക്കത്ത് പുറത്തിറക്കിയിരുന്നു.

വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ് മേയർ ഇപ്പോൾ. സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ആര്യ രാജേന്ദ്രൻ അറിയിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപംപ്രിയരെ,2022 സെപ്റ്റംബർ 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളിൽ വെച്ച് ഞങ്ങൾ വിവാഹിതരാവുകയാണ്.പരമാവധിപേരെ നേരിൽ ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തിൽ സകുടുംബം പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു.വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ല. ഇതൊരു അഭ്യർത്ഥനയായി കാണണം.അത്തരത്തിൽ സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.എല്ലാവരുടെയും സാന്നിദ്ധ്യം കൊണ്ട് വിവാഹ ചടങ്ങ് അനുഗ്രഹീതമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.അഭിവാദനങ്ങളോടെ,ആര്യ , സച്ചിൻ

Continue Reading