Crime
വിമാനത്തിൽ തനിക്കെതിരെ നടന്ന അക്രമ ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് വ്യക്തമായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിമാനത്തിൽ തനിക്കെതിരെ നടന്ന അതിക്രമത്തിന്റെ ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്കാളിത്തം പോലീസ് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.’കേസിലെ ഗൂഢാലോചനയില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പങ്കാളിത്തം പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിലെ ഒന്നും മൂന്നും പ്രതികളായ ഫര്‍സീന്‍ മജീദും സുനിത് നാരായണനും യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ഭാരവാഹികളാണ്. രണ്ടാംപ്രതി നവീന്‍ കുമാര്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും നാലാം പ്രതി കെ.എസ്.ശബരിനാഥന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ്’ മുഖ്യമന്ത്രി പറഞ്ഞു.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന അക്രമത്തിലും ഇ.പി.ജയരാജനെ വധിക്കാനുള്ള ഗൂഢാലോചനക്ക് പിന്നിലും സുധാകരനാണെന്ന് ആരെങ്കിലും വെളിപ്പെടുത്തിയിട്ടുണ്ടോയെന്ന വി.കെ.പ്രശാന്തിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘സുധാകരന്റെ മുന്‍ ഡ്രൈവറും കോണ്‍ഗ്രസ് നേതാവുമായ പ്രശാന്ത് ബാബുവുമുണ്ട്. അദ്ദേഹം സുധാകരനാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.