KERALA
മഗ്‌സസെ പുരസ്കാരം കെ കെ ശൈലജ സ്വീകരിക്കേണ്ടതില്ലെന്ന് സിപിഎം

തിരുവനന്തപുരം: മഗ്‌സസെ പുരസ്കാരം നിരസിച്ച് കെ കെ ശൈലജ. 2022ലെ രമൺ മഗ്‌സസെ പുരസ്കാരത്തിന് അർഹയായ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്താരാഷ്ട്ര പുരസ്കാരം സ്വീകരിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. കേരളത്തിൽ നിപയും കൊവിഡും പൊട്ടിപ്പുറപ്പെട്ട സമയത്ത് ആരോഗ്യമന്ത്രിയായിരുന്ന ശൈലജയുടെ മികവാർന്ന പ്രവർത്തനമാണ് 64ാമത് മഗ്‌സസെ പുരസ്കാരത്തിന് അർഹയാക്കിയത്.
ജൂലായ് അവസാനത്തോടെ ശൈലജയെ മഗ്‌സസെ ഫൗണ്ടേഷൻ അവാർഡിനെക്കുറിച്ച് അറിയിച്ചിരുന്നു എന്നാണ് വിവരം. അവാർഡ് സ്വീകരിക്കുന്നതിനുള്ള സന്നദ്ധത രേഖാമൂലം അറിയിക്കണമെന്ന് ഇ മെയിലിലൂടെ ആവശ്യപ്പെടുകയും ചെയ്തു.അവാർഡ് സ്വീകരിക്കാനാകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചു. പുരസ്കാര വിവരം ശൈലജ പാർട്ടിയെ അറിയിച്ചെന്നും നേതാക്കളുമായി സംസാരിച്ച ശേഷമാണ് നിരസിച്ചതെന്നുമാണ് സൂചന.കൊവിഡ് പ്രതിരോധം സർക്കാരിന്റെ കൂട്ടായ പ്രവർത്തനമായിരുന്നെന്നും ആരോഗ്യമന്ത്രിയെന്ന നിലയിൽ ശൈലജ തന്റെ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. അതേസമയം, മഗ്‌സസെ വിഷയം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്തിട്ടില്ലെന്ന് സിപിഎം കേന്ദ്ര നേൃത്വതം വ്യക്തമാക്കി. പാർട്ടി നേതാക്കൾ അവാർഡ് സ്വീകരിക്കില്ല. രമൺ മഗ്‌സസെ കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നെന്നും കമ്മ്യൂണിസ്റ്റ് വിപ്ളവകാരികളെ കൊന്നുതള്ളിയയാളാണ് മുൻ ഫിലിപ്പീൻസ് പ്രസിഡന്റ് രമൺ മഗ്‌സസെയെന്നും പാർട്ടി വിലയിരുത്തുന്നു.ഏഷ്യയുടെ നോബൽ പുരസ്കാരം എന്നറിയപ്പെടുന്ന മഗ്‌സസെ പുരസ്കാരത്തിന് പരിഗണിക്കുന്ന ആദ്യ മലയാളിയാണ് കെ കെ ശൈലജ. 1957ൽ റോക്ക് ഫെല്ലർ ബ്രദേഴ്‌സ് ഫണ്ട് ഗ്രാന്റാണ് പുരസ്കാരത്തിന് തുടക്കമിട്ടത്. സമൂഹത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നവർക്കാണ് മുൻ ഫിലിപ്പീൻസ് പ്രസിഡന്റ് രമൺ മാഗ്‌സസെയുടെ പേരിലുള്ള ഈ പുരസ്കാരം