Connect with us

Crime

മകനേക്കാൾ സഹപാഠിക്ക് മാർക്ക് കൂടുതൽ. പക മൂത്ത യുവതി എട്ടാം ക്ലാസുകാരനെ കൊലപ്പെടുത്തി

Published

on


പുതുച്ചേരി: മകന്റെ സഹപാഠിയെ ജ്യൂസിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ സ്‌ത്രീ അറസ്റ്റിൽ. കാരയ്ക്കൽ നെഹ്‌റു നഗറിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ബാലമണികണ്ഠനാണ് മരിച്ചത്. ജ്യൂസ് പായ്ക്കറ്റിൽ വിഷം കലർത്തിയ ശേഷം സ്‌കൂളിലെ സുരക്ഷാ ജീവനക്കാരൻ മുഖേനെ കുട്ടിക്ക് നൽകുകയായിരുന്നു.
പ്രതിയുടെ മകനേക്കാൾ ബാലമണികണ്ഠന് മാർക്ക് കിട്ടിയതാണ് കൃത്യം നടത്താൻ കാരണം. ഇന്നലെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ കുട്ടി ഛർദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷം അകത്തുചെന്നിട്ടുണ്ടെന്ന സംശയം ഡോക്ടർമാർ പ്രകടിപ്പിച്ചതോടെ, സ്‌കൂളിലെ സുരക്ഷാ ജീവനക്കാരൻ ജ്യൂസ് നൽകിയ വിവരം കുട്ടി മാതാപിതാക്കളോട് പറയുകയായിരുന്നു.
കുട്ടിയുടെ ബന്ധുവെന്ന് പറഞ്ഞെത്തിയ സ്ത്രീയാണ് ജ്യൂസ് പായ്ക്കറ്റ് അവന് നൽകാൻ പറഞ്ഞതെന്ന് സുരക്ഷാ ജീവനക്കാരൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇന്നലെ രാത്രിയാണ് കുട്ടി മരിച്ചത്.

Continue Reading