Crime
നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ചു

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി. ജനുവരി 31നകം വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.
വിചാരണ കോടതി ജഡ്‌ജി ഹണി എം വർഗീസ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. വിചാരണ പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണമെന്നും കോടതി അറിയിച്ചു.