Connect with us

KERALA

കഴിഞ്ഞ ഏഴ് മാസത്തിനിടെ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത് രണ്ടു ലക്ഷത്തോളം പേര്‍

Published

on

തിരുവനന്തപുരം :സംസ്ഥാനത്ത് കഴിഞ്ഞ ഏഴ് മാസത്തിനിടെ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത് രണ്ടു ലക്ഷത്തോളം പേര്‍. ഏറ്റവും കൂടുതല്‍ ആളുകളെത്തിയത് തിരുവനന്തപുരം ജില്ലയില്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ 5966 പേര്‍ ചികിത്സ തേടി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വൈകിയത് ഓഗസ്റ്റ് സെപ്റ്റംബര്‍ മാസം തെരുവ് നായ ശല്യം രൂക്ഷമാക്കി. വിഷയത്തില്‍ വിദഗ്ധ പഠനം വേണമെന്ന് ആരോഗ്യ വിദഗ്ധര്‍.
2022 ജനുവരു മുതല്‍ ജൂലായ് 22 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കിലാണ് രണ്ടു ലക്ഷത്തോളം പേര്‍ തെരുവ് നായ ആക്രമണത്തില്‍ ചികിത്സ തേടിയതായി പറയുന്നത്. ഈ കാലയളവില്‍ തിരുവനന്തപുരം ജില്ലയില്‍ 24833 പേര്‍ ചികിത്സ തേടി. കോട്ടയം മെഡിക്കല്‍ കോളേജില്‍ 5966 കേസുകളും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 4841 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഈ കണക്കുകള്‍ സര്‍ക്കാരിന് മുന്നിലുണ്ടായിട്ടും കര്‍മ്മ പദ്ധതിയെ കുറിച്ച് ആലോചിച്ചുക്കുന്നതും നടപ്പിലാക്കാന്‍ തീരുമാനിക്കുന്നതും ഈ അടുത്ത ദിവസങ്ങളിലാണ്. ഈ കാലതാമസം തെരുവ് നായ ആക്രമണത്തില്‍ വന്‍ വര്‍ധനയാണ് സംസ്ഥാനത്ത് ഉണ്ടാക്കിയത്. തെരുവ് നായ ആക്രമണം വര്‍ധിക്കുന്നതില്‍ വിശദമായ പഠനം നടത്തണമെന്നാണ് ആരോഗ്യ വിദഗ്ധരുടേയും നിലപാട്.
തെരുവ് നായകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരെ ഡി.ജി.പി സര്‍ക്കുലറിറക്കി. തെരുവ് നായ്ക്കള്‍ക്ക് വിഷം നല്‍കുന്നതും ഉപദ്രവിക്കുന്നത് തടയണമെന്നാണ് സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വിഷയത്തില്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ ഇറക്കിയത്.

Continue Reading