KERALA
ഒരു പേരിട്ടാല്‍ അത് പദ്ധതിയാകില്ല. ചില ഉദ്യോഗസ്ഥര്‍ നാടകം കളിക്കുകയാണെന്ന് കെ. റയിൽ പദ്ധതിക്കെതിരെ ഹൈകോടതി

കൊച്ചി: കെ റെയിലില്‍ സംസ്ഥാന സര്‍ക്കാരിനോട് ചോദ്യ ശരങ്ങളുമായ് ഹൈക്കോടതി. ഡിപിആറിന് കേന്ദ്രം അനുമതി നല്‍കിയിട്ടില്ലാത്ത പദ്ധതിക്ക് എന്തിനാണ് സാമൂഹികാഘാത പഠനം നടത്തുന്നതെന്ന് കോടതി ചോദിച്ചു. അതുകൊണ്ടുള്ള ഗുണം എന്താണ്, സാമൂഹിക ആഘാത പഠനത്തിനായി പണം ചെലവാക്കിയതെന്തിനെന്നും ഹൈക്കോടതി സർക്കാറിനോട് ആരാഞ്ഞു.
ഇപ്പോള്‍ കെ. റയിൽപദ്ധതി എവിടെ എത്തിനില്‍ക്കുന്നു. ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന് ആര് സമാധാനം പറയും. ഇല്ലാത്ത പദ്ധതിക്ക് വേണ്ടിയാണോ ഇതൊക്കെ നടത്തിയത്. ഒരു പേരിട്ടാല്‍ അത് പദ്ധതിയാകില്ല. ചില ഉദ്യോഗസ്ഥര്‍ നാടകം കളിക്കുന്നുവെന്നും കോടതി ഓർമ്മിപ്പിച്ചു.അതിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് ആവര്‍ത്തിച്ച് കത്തയച്ചിട്ടും കെ റെയില്‍ കോര്‍പ്പറേഷന്‍ നല്‍കുന്നില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പാതയുടെ അലൈന്‍മെന്റ്, പദ്ധതി്ക്കായി ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമി, റെയില്‍വെ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ഇതുവരെ നല്‍കിയിട്ടില്ല.