Connect with us

Crime

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും രാജ്യവ്യാപക റെയ്ഡ്170 പേർ കസ്റ്റഡിയിൽ

Published

on

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും രാജ്യവ്യാപക റെയ്ഡ്. കർണാടക, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര,ഡൽഹി, അടക്കമുള്ള എട്ട് സംസ്ഥാനങ്ങളിലാണ് പരിശോധന നടക്കുന്നത്. നിരവധി പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തു.
എട്ട് സംസ്ഥാനങ്ങളിൽ നിന്നായി 170 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കർണാടകയിൽ നിന്ന് മാത്രം 45 പേരെയാണ് കസ്റ്റഡിയിലെടുത്തത്. കർണാടകയിൽ ഇന്നലെ രാത്രി തുടങ്ങിയ റെയ്ഡ് പുലർച്ചെ വരെ നീണ്ടു. കഴിഞ്ഞ വ്യാഴാഴ്ചയും രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തിയിരുന്നു

അതിനിടെ ഹർത്താലിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കോട്ടയത്ത് നാല് പേരെ അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ നാസറുള്ള, ഷമീർ സലീം, ഷാനുൽ ഹമീദ്, മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്.കോട്ടമുറിയിൽ ബേക്കറിയും തെള്ളകത്ത് കെ എസ് ആർ ടി സി ബസും തകർത്ത കേസിലാണ് നടപടി.

Continue Reading