KERALA
തിരുവനന്തപുരത്ത് .100 കിലോ കഞ്ചാവും മൂന്ന് കിലോ ഹാഷിഷും പിടികൂടി

തിരുവനന്തപുരം: ആറ്റിങ്ങലില്‍ രണ്ടു വാഹനങ്ങളിലായി കടത്താന്‍ ശ്രമിച്ച നൂറു കിലോ കഞ്ചാവും മൂന്ന് കിലോ ഹാഷിഷും പിടികൂടി. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പിടികൂടിയത്.
സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആറ്റിങ്ങല്‍ സ്വദേശികളായ റിയാസ്, ജസി, കോന്നി സ്വദേശി ഫൈസല്‍, തൃശൂര്‍ സ്വദേശി നിയാസ് എന്നിവരെയാണ് പിടികൂടിയത്. പിടികൂടിയ വസ്തുക്കള്‍ക്ക് ഏകദേശം നാല് കോടി രൂപയോളം വിലവരുമെന്നാണ് കണക്കാക്കുന്നത്.