KERALA
സൗദിയിൽ മലയാളി നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: റിയാദിൽ മലയാളി നഴ്‌സിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റിയാദ് അല്‍ജസീറ ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്ന കോട്ടയം ആര്‍പ്പൂക്കര സ്വദേശി സൗമ്യ നോബിള്‍ ആണ് മരിച്ചത്.
ജോലി ചെയ്യുന്ന . ഹോസ്പിറ്റലിന് എതിര്‍വശത്തുള്ള താമസസ്ഥലത്തെ സ്റ്റെയര്‍കേസിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാവിലെ പതിനൊന്നിനാണ് സംഭവം കഴിഞ്ഞ ഒന്നര വര്‍ഷമായി ആശുപത്രിയില്‍ ജോലി ചെയ്‌തു വരികയായിരുന്നു.
ഭർത്താവ് നോബിൾ ഏക മകൻ ക്രിസ് നോബിൾ എന്നിവർ നാട്ടിലാണ്. മൃതദേഹം ശുമൈസി ആശുപത്രിയില്‍ മോര്‍ച്ചറിയില്‍. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടുണ്ട്.
ശുമേശി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സാമൂഹ്യ പ്രവർത്തകർ രംഗത്തുണ്ട്.ഭര്‍ത്താവിന്‍റെ പരാതി നിലവിലുള്ളതിനാല്‍ അന്വേഷണ നടപടികള്‍ പൂര്ത്തികരിച്ചു സംശയനിവാരണം തീര്‍ത്തതിനു ശേഷമേ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാന്‍ സാധിക്കൂ.