Connect with us

KERALA

പി.സി ജോർജ് വീണ്ടും യു.ഡി.എഫിലേക്ക് . ബി.ജെ.പിയെ തള്ളാനും പി.സിക്ക് മടി

Published

on

കോട്ടയം: താന്‍ യുഡിഎഫിലേക്ക് തന്നെയെന്നും ചര്‍ച്ചകള്‍ ആരംഭിച്ചെന്നും വ്യക്തമാക്കി പിസി ജോര്‍ജ്ജ്. മുന്നണി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല . എന്നാല്‍ ഉടന്‍ തന്നെ നേരിട്ട് ചര്‍ച്ച നടത്തുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. പിസി ജോര്‍ജ്ജ് യുഡിഎഫിലേക്ക് പോകുമെന്ന അഭ്യുഹം നിലനില്‍ക്കെ ഒരു സ്വകാര്യ ചാനലി നോടായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫില്‍ ചേക്കേറാനാണ് പിസി ജോര്‍ജ്ജ് ശ്രമിക്കുന്നത്.

ഇപ്പോള്‍ പ്രവര്‍ത്തകരുമായിയുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം തന്റെ മടങ്ങി വരവ് അഗ്രഹിക്കുന്ന്. യുഡിഫിലേക്ക് പോകുമേങ്കില്‍ ജനപക്ഷമായി തന്നെയായിരിക്കും നില്‍ക്കുക. യുഡിഫ് പ്രേവേശനത്തിനായി മറ്റ് പാര്‍ട്ടികളില്‍ ലയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ബന്ധത്തെ തള്ളി പറയാനും പിസി ജോര്‍ജ് തയ്യാറായില്ല. ബിജെപി ദളിത് വിരുദ്ധ പാര്‍ട്ടിയല്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. എന്‍ഡിഎ വിട്ട ജനപക്ഷം നിലവില്‍ സ്വതന്ത്രരായി തുടരുകയാണ്.

മുന്നണി പ്രവേശനത്തില്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുകളെ നേരിടാനാണ് ആദ്യ നീക്കം. കോണ്‍ഗ്രസിലെ ഐ വിഭാഗത്തിന്റെ പിന്തുണ പിസി ജോര്‍ജ്ജിനുണ്ടെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ധാരണയില്‍ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.

എന്നാല്‍, പിസി ജോര്‍ജ്ജിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പൂഞ്ഞാര്‍ ബ്ലോക്ക് കമ്മറ്റി പ്രമേയം പാസാക്കിയിരുന്നു. യുഡിഎഫിലേക്ക് കടന്നുവരാന്‍ പിസി ജോര്‍ജ്ജ് ശ്രമിക്കുന്നെന്ന വാര്‍ത്തകളില്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ നേതാക്കളും പ്രവര്‍ത്തകും അസംതൃപ്തരാണെന്നന്നും നേതാക്കളെ തമ്മിലടിപ്പിച്ച് സ്വന്തം താല്‍പര്യം സംരക്ഷിക്കുന്ന ചരിത്രമാണ് ജോര്‍ജ്ജിന്റേതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രമേയം. പിസി ജോര്‍ജ്ജിനെ യുഡിഎഫിലേക്ക് കൊണ്ടുവരാന്‍ നീക്കം നടത്തുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനെ മുന്‍പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈരാറ്റുപേട്ടയില്‍ തടഞ്ഞിരുന്നു.

Continue Reading