Crime
എ.പി അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി

മലപ്പുറം: ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായതായി പരാതി. അദ്ദേഹം സഞ്ചരിച്ച കാറിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേയ്ക്കുള്ള യാത്രയ്ക്കിടെ മലപ്പുറം രണ്ടത്താണിയിലാണ് അപകടമുണ്ടായത്.
അപകടം ആസൂത്രിതമാണെന്ന് സംശയമുണ്ടെന്നും, കാറിന് പിന്നില്‍ രണ്ട് തവണ ലോറിയിടിച്ചെന്നും അബ്ദുള്ളക്കുട്ടിപറഞ്ഞു. ഒരു ഹോട്ടലില്‍ നിന്ന് ഇറങ്ങുമ്പോള്‍ രണ്ട് പേര്‍ മനപ്പൂര്‍വം പ്രശ്നമുണ്ടാക്കാനായി എത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘ലോറി ഡ്രൈവര്‍ ഉറങ്ങിപോയെന്നാണ് പറഞ്ഞത്. എന്നാലിത് സംശയാസ്പദമാണ്. അന്വേഷണം വേണം’-അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.അബ്ദുള്ളക്കുട്ടി ഇന്ന് പരാതി നല്‍കും. ബി.ജെ പി നേതൃത്വത്തിൽ ഇന്ന് സംസ്ഥാന തല പ്രതിഷേധത്തിനും ആഹ്വാനമുണ്ട്.