Crime
പത്മയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. അവശിഷ്ടങ്ങളുടെ മേൽ ഉപ്പ് വിതറിയ നിലയിലായിരുന്നു. തുടർന്ന് മഞ്ഞൾ നടുകയും ചെയ്തു

പത്തനംതിട്ട: ഭഗവൽ സിംഗ്- ലൈല ദമ്പതികളുടെ വീട്ടുവളപ്പിൽ പൊലീസ് നടത്തിയ പരിശോധനയിൽ പത്മയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. തലയടക്കമുള്ള ഭാഗങ്ങളാണ് കിട്ടിയത്. ഇരുപത് കഷണങ്ങളാക്കിയശേഷം വളരെ ആഴത്തിലാണ് മൃതദേഹം കുഴിച്ചുമൂടിയത്. പത്മയുടെ മൃതദേഹാവശിഷ്‌ടമാണ് കണ്ടെത്തിയതെന്ന് സിറ്റി പൊലീസ് കമ്മിഷണർ തന്നെയാണ് സ്ഥിരീകരിച്ചത്. മൃതദേഹാവശിഷ്ടങ്ങളുടെ മേൽ ഉപ്പ് വിതറിയ നിലയിലായിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചിട്ടശേഷം അതിനുമുകളിലായി മഞ്ഞൾ നടുകയും ചെയ്തിരുന്നു. പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. പത്മയുടെ മൃതദേഹം കണ്ടെത്തിയ കാടുമൂടിക്കിടക്കുന്ന പറമ്പി ന്റെ മറ്റൊരു മൂലയിൽ തന്നെയാണ് റോസ്‌ലിന്റെ മൃതദേഹം കുഴിച്ചിട്ടിരിക്കുന്നത്. ഇത് പുറത്തെടുക്കാനുള്ള ശ്രമം അല്പസമയത്തിനകം തുടങ്ങും