KERALA
സി എച്ച് കുഞ്ഞമ്പു എം എല്‍ എയുടേത് മനുഷ്യത്വ ഹീനമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ

സി എച്ച് കുഞ്ഞമ്പു എം എല്‍ എയുടേത് മനുഷ്യത്വ ഹീനമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ
കൊച്ചി: ഇരകളുടെ ദുരിതത്തില്‍ പോലും രാഷ്ട്രീയം കാണുന്ന സി എച്ച് കുഞ്ഞമ്പു എം എല്‍ എയുടേത് മനുഷ്യത്വ ഹീനമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. എന്‍ഡോസല്‍ഫാന്‍ ഇരകള്‍ക്ക് രാഷ്ട്രീയമില്ല. അവരുടെ ആവശ്യങ്ങളില്‍ എന്താണ് അന്യായം എന്ന് എംഎല്‍എ വ്യക്തമാക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
എല്‍ദോസ് കുന്നപ്പിള്ളില്‍ എവിടെയെന്ന് അദ്ദേഹത്തോട് ചോദിക്കണം. അക്കാര്യത്തില്‍ പാര്‍ട്ടിക്ക് കൃത്യമായ നിലപാട് ഉണ്ട്. കെപിസിസി അധ്യക്ഷന്‍ നിലപാട് പറഞ്ഞിട്ടുണ്ട്. വിശദീകരണം നല്‍കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. അതിനുശേഷം പാര്‍ട്ടി തുടര്‍ നിലപാട് സ്വീകരിക്കും.
ഇല്ലാത്ത അധികാരത്തെക്കുറിച്ചാണ് ഗവര്‍ണര്‍ സംസാരിക്കുന്നത്. മന്ത്രിമാരെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒരു പോരുമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.