KERALA
ഉഷ സ്‌കൂൾ ഒഫ് അത്‌ലറ്റിക്‌സിലെ അസി. കോച്ചിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

ബാലുശ്ശേരി: കിനാലൂർ ഉഷ സ്‌കൂൾ ഒഫ് അത്‌ലറ്റിക്‌സിലെ അസി. കോച്ചിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ ജയന്തിയാണ് (22) മരിച്ചത്. ഹോസ്റ്റർ മുറിയിൽ ഇന്ന് പുലർച്ചെയാണ് ജയന്തിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ഒന്നരവർഷം മുമ്പാണ് ജയന്തി കിനാലൂർ ഉഷ സ്‌കൂൾ ഒഫ് അത്‌ലറ്റിക്സിൽ എത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സ്ഥാപനത്തിൽ വിദ്യാർത്ഥികളും ജീവനക്കാരും മാനസിക സമ്മർദ്ദം നേരിടുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ ബാലുശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി.