Connect with us

KERALA

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതി അടച്ചുപൂട്ടാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവിൽ

Published

on


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതി അടച്ചുപൂട്ടാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തുറമുഖ നിര്‍മ്മാണത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ സമരം സമവായത്തിലൂടെ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സമരക്കാരുമായി ഇനിയും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്. സമരക്കാര്‍ ഉന്നയിച്ച ഏഴില്‍ അഞ്ച് ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചതാണ്. കോടതി ഉത്തരവ് പാലിക്കാന്‍ സര്‍ക്കാരിനും സമരക്കാര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

ഇത്രയും നല്ലൊരു പദ്ധതി ഭീമമായ തുക നമ്മൾ ഇൻവെസ്റ്റ് ചെയ്തതിന് ശേഷം അടച്ചുപൂട്ടണം എന്ന് ആരുപറഞ്ഞാലും അത് അംഗീകരിക്കാൻ പ്രയാസമാണെന്നും മന്ത്രി വ്യക്തമാക്കി. തുറമുഖ നിർമ്മാണത്തിനെതിരെ കഴിഞ്ഞദിവസം കടലിലും കരയിലുമായി മത്സ്യത്തൊഴിലാളികളുടെ അതിശക്തമായ പ്രതിഷേധമാണ് നടന്നത്.

Continue Reading