Connect with us

Crime

സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന് ഓരോ സിറ്റിംഗിനും നല്‍കുന്നത് 15.5 ലക്ഷം രൂപ

Published

on

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന് ഫീസായി നല്‍കുന്നത് 15.5 ലക്ഷം രൂപ. കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിന് ഓരോ തവണ ഹാജരാകുമ്പോഴും നല്‍കുന്ന ഫീസാണിത്.

ഇഡിയുടെ ഹര്‍ജി പരിഗണിച്ച ഒക്ടോബര്‍ പത്തിന് സുപ്രീംകോടതിയില്‍ ഹാജരായ സിബലിന് 15.5 ലക്ഷം രൂപ കൈമാറാനുള്ള ഉത്തരവ് സംസ്ഥാന നിയമസെക്രട്ടറി വി.ഹരി നായര്‍ പുറത്തിറക്കി. 1978 ലെ കെജിഎല്‍ഒ ചട്ടത്തിലെ 42 (1) വകുപ്പ് പ്രകാരമാണ് ഫീസ് നല്‍കാനുള്ള ഉത്തരവ് സംസ്ഥാന നിയമസെക്രട്ടറി പുറത്തിറക്കിയത്. ഈ തുക സിബലിന് കൈമാറാനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിനോട് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.ഇഡിയുടെ ഹര്‍ജി സുപ്രീംകോടതി ഇനി പരിഗണിക്കുന്നത് നവംബര്‍ മൂന്നിനാണ്. അന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത് സീനിയര്‍ അഭിഭാഷകനായ കപില്‍ സിബൽ തന്നെയാണ്.

Continue Reading